ഏവര്‍ക്കും പുതുവത്സരാശംസകള്‍
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 ............. ....

2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

മഴയുടെ ഓര്‍മ

        
"സ്വപ്നം" എന്ന വിഷയത്തെ അടിസ്ഥാനപെടുത്തി വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥ.


 കോരിചൊരിയുന്ന മഴ. ആകാശം കറുത്തിരുണ്ട് ഭീതിപടര്‍ത്തി നില്‍ക്കുന്നു.അകലെ നിന്ന് തവളകളുടെ കരച്ചില്‍ കേള്‍ക്കാം.പെട്ടന്ന് ഒരു മിന്നല്‍.അമ്മേ....... അപ്പു പേടിച്ച് നിലവിളിച്ചു.വിളക്ക് അണഞ്ഞിരിക്കുന്നു.അവന്‍ കരയാന്‍ തുടങ്ങി.മോനേ ഇതാ വരുന്നു.അടുക്കളയില്‍ നിന്ന് അമ്മ വിളിച്ചുപറഞ്ഞു.അമ്മിണി വിളക്കുമായി അപ്പുവിനടുത്തെത്തി.വേഗം കിടന്നുറങ്ങാന്‍ നോക്ക് അമ്മ പറഞ്ഞു.ഉം അവനൊന്ന് മൂളി.              ഡും.... ഡും....വാതിലില്‍ ആരോ മുട്ടുന്നു.അവള്‍ വാതില്‍ തുറന്നു."അമിണ്ണീ... കുഞ്ഞുങ്ങള്‍ ഉറങ്ങിയോ”? അച്ഛന്‍ ചോദിച്ചു.ഉറങ്ങി എന്നുപറഞ്ഞ് അവള്‍ അടുക്കളയിലേക്ക് പോയി.അച്ഛന് ചോറുവിളമ്പി. അപ്പോഴും മഴ പെയ്തുകൊണ്ടിരുന്നു 
             കൂ.........കൂ.........കുയിലിന്റെ പാട്ടുകേട്ടാണ് അമ്മു ഉണര്‍ന്നത്.അവള്‍ വേഗം അപ്പുവിനെവിളിച്ചു.അമ്മു വേഗം പല്ലുതേച്ചുവന്നു.അമ്മയുടെ കൈയില്‍ നിന്നും ചായ വാങ്ങികുടിച്ചു.അപ്പോഴേക്കും മഴ ഇരമ്പിയെത്തിയിരുന്നു.കുടയുമെടുത്ത് അമ്മു മുന്നില്‍നടന്നു.അപ്പുപിന്നാലെയും.വെള്ളം തെറപ്പിച്ച് നനഞ്ഞുകുതിര്‍ന്ന് നടക്കന്‍ അവന് വലിയ ഇഷ്ടമാണ്.പോകുന്ന വഴിയില്‍ ഒരു തോടുണ്ട്.അവന്‍ കൈയിലിരുന്ന തുണികൊണ്ട് മീന്‍ പിടിക്കാന്‍ നോക്കി.'ഒന്നു വേഗംവാടാ' അമ്മു അവനെ പിടിച്ചുവലിച്ചു.അവന്‍ ധിം എന്ന് താഴെ വീണു.അയ്യോ... പെട്ടന്നാണ് അവന്‍ ഞെട്ടിയുണര്‍ന്നത്.ചുറ്റും നോക്കി.അമ്മു....അച്ഛന്‍...അമ്മ ഇല്ല.ആരും ഇല്ല.മഴപോലും.....പണ്ടത്തെകാലം എന്തു രസമായിരുന്നു.അവന്‍ വീണ്ടും കിടന്നുറങ്ങാന്‍ തുടങ്ങി.

                                               അജീബ
                                                 7B

1 അഭിപ്രായം:

  1. അജീബ...
    അനായാസമായ വായന തരുന്ന എഴുത്ത്... ഇനിയും കൂടുതല്‍ കഥകള്‍ എഴുതണം....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ