മഴ
നമുക്ക് സന്തോഷവം ദുഖവും
സമ്മാനിക്കാറുണ്ട് ...മറക്കാനാകാത്ത
ഒരു മഴക്കാലഅനുഭവം
പങ്കുവെക്കുകയാണിവിടെ....
മഴക്കാലം
പലപ്പോഴും വിനവരുത്തിവച്ചിട്ടുണ്ട്. എന്റെ
ഒരനുഭവം പറയാം ഞങ്ങളുടെ
വീട്സ്ഥിതിചെയ്യുന്നത്
വയലിന്റെ അരികിലാണ്.വരമ്പിലൂടെ
നടന്നാണ് വീട്ടിലെത്തേണ്ടത്.അന്ന്
പെരുംമഴയായിരുന്നു. സ്കൂള്‍വിട്ട് വീട്ടലേക്ക് മടങ്ങുകയായിരുന്നു.റോഡില്‍ നിറയെ വെള്ളമായിരുന്നു.അപ്പോഴേവിചാരിച്ചിരുന്നുവയലില്‍നിറയെവെള്ളമയിരിക്കുമെന്ന്. വിചാരിച്ചതുപോലെതന്നെവയല്‍നിറഞ്ഞുകവിഞ്ഞിരുന്നു.വരമ്പാകെവെള്ളം.ഞാനൊന്ന്പേടിച്ചു. വയല്‍പുഴപോലെയൊഴുകുന്നുത്
കാണാന്‍ നല്ല ചന്തമാണ്.വെള്ളത്തിലൂടെനടന്നുവരുമ്പോള്‍ പെട്ടന്ന്
എന്തോകാലില്‍ ചുറ്റിയതുപോലെ.വലത്തെകാലിലാണ്
ഒന്നേ നോക്കിയൊള്ളു ഞാന്‍
ഞെട്ടിനിലവിളിച്ചു.ഒരു
പാമ്പ്..കാലില്‍
ചുറ്റിയിരിക്കുകയാണ്..നിലവിളി
കേട്ട് ചേട്ടന്‍ ഓടിവന്നു...അവനും
നിലവിളിക്കാന്‍ തുടങ്ങി"അച്ഛാ.....അമ്മേ....ഓടിവായോ.." അച്ഛന്‍പരിഭ്രമിച്ച്ഓടിവന്നു.അനങ്ങാതെനില്‍ക്കാന്‍പറഞ്ഞു.പാമ്പാണെങ്കിലോചുറ്റിവരിയുകയാണ്. "നീര്‍ക്കോലിയാണെടാപേടിക്കേണ്ട".അച്ഛന്‍
ആശ്വസിപ്പിച്ചു.നല്ല
ഒഴുക്കുള്ള വരിക്കതോട്ടില്‍
അച്ഛനെന്നെ ഇറക്കിനിര്‍ത്തി.ഒരു
നിമിഷം കാലില്‍നിന്ന് എന്തോ
അഴിഞ്ഞുപോയി നീര്‍ക്കോലി
വെള്ളത്തിലൂടെ ഒഴുകിപോയി
എല്ലാവര്‍ക്കും ആശ്വാസമായി.....പിന്നെ
ഒരുകാര്യമുള്ളത് ഒരാഴ്ചയോളം
ഞാന്‍ പേടിപനിപിടിച്ച് കിടപ്പായി.ഒരു
മഴക്കാലം വരുത്തിയവിന.....
അതുല്‍.ടി.സുരേഷ്
4A
നന്നായി എഴുതിയിട്ടുണ്ട്. അതുല്‍ മോന് ഭാവുകങ്ങള്‍ നേരുന്നു.
മറുപടിഇല്ലാതാക്കൂഅതുല്....
മറുപടിഇല്ലാതാക്കൂനീര്ക്കോലിയെ കണ്ടു പേടിച്ചപ്പോള്‍ അതൊരു കഥയായി... കണ്ടില്ലേ കഥ വരുന്ന വഴികള്‍.!! ..
ഇനിയും ഇങ്ങനെയുള്ള ചെറിയ അനുഭവങ്ങളെ ഓര്‍മ്മിച്ചെടുത്ത് അതില്‍ അല്പം ഭാവനയുടെ ചായം പുരട്ടി മറ്റൊരു കഥയാക്കൂ...
ആശംസകള്‍