ഏവര്‍ക്കും പുതുവത്സരാശംസകള്‍
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 ............. ....

2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

കണ്ണാടിപുഴയുടെ തീരങ്ങളില്‍



തോരാത്തമഴകാരണം പുറത്തിറങ്ങാനായില്ല.വീടിന്റെ അടുത്തുള്ള കണ്ണാടിപുഴ ഒഴുകികൊണ്ടിരിക്കുകയാണ് എങ്ങോട്ടാണിവയെല്ലാം ഒഴുകുന്നത്....?ഒഴുകി ഒഴുകി പോയിട്ടും കണ്ണാടിപുഴയെന്താവറ്റാത്തത്. പുറത്തിറങ്ങാന്‍ പറ്റാത്തതില്‍ വല്ലാത്തൊരസ്വസ്ഥത. വീട്ടിലിരുന്നാല്‍ അനിയത്തിയെ നോക്കണം.നോക്കാന്‍ മടിയായതുകാരണം ഉടുപ്പിട്ട് പുറത്തിറങ്ങി.വേഗം കണ്ണാടിപുഴയുടെ അടുത്തേക്ക് ഓടി.കളകളമൊഴുകി പാട്ടുപാടി പോകുന്ന കണ്ണാടിപുഴയില്‍ ഞാന്‍ എന്റെഛായ നോക്കി.എന്തു ഭംഗി എന്നെകാണാനെന്നോ....ഒരു മാലാഖ കുഞ്ഞുപോലെ...നോക്കുന്നതിനിടയില്‍ ഒരുകൊച്ചുമീന്‍ എന്റെ കാലിനടിയില്‍ ഉമ്മവെച്ചു.ഞാനതിനെ കൈയ്യിലെടുക്കാന്‍ നോക്കി.പക്ഷെ അതെന്നെ കളിപ്പിച്ചുകൊണ്ടേയിരുന്നു.കുറച്ചുനേരം ഞാനവിടെ ചെലവഴിച്ചു. പിന്നീട് ഞാനപ്പുറത്തെ മോനുവിന്റെ വീട്ടിലേക്കോടി.മോനുവും ചിന്നുവും അവിടെ കളിക്കുകയായിരുന്നു.കളിക്കിടയില്‍ അവര്‍ തമ്മില്‍ വഴക്കായി.എപ്പോഴും അങ്ങനെതന്നെയാണ്.കളിയില്‍ തോറ്റാല്‍ മോനുവിന് വഴക്ക്തന്നെ....പുതിയ കളികളിക്കാ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ രണ്ടുപേരും സമ്മതിച്ചു.കളിയില്‍ ഞാന്‍ മോനുവിന് കടംവെച്ചു.മോനുവല്ലെ ആള് കളിക്കാനില്ലെന്ന് പറഞ്ഞ് അവന്‍ കണ്ണാടിപുഴയിലേക്ക് മീന്‍പിടിക്കാന്‍ ഓടി...ഞാനും ചിന്നുവും പിന്നാലെയും.പെട്ടന്ന് തന്നെ മോനുവിന് മീന്‍കിട്ടി.ചിന്നുപോയി പാട്ടകൊണ്ടുവന്നു.മീനിനെ പാട്ടയിലേക്കിട്ടു.ഞാനതിനെ കുറേനേരം നോക്കിയിരുന്നു..പെട്ടന്ന് ഞാനോര്‍ത്തു എന്റെ കാല്‍കീഴില്‍ ചുംബിച്ചമീനാണെന്ന്.പക്ഷെ അതേപോലെയുള്ള അനേകം മീനുകളുണ്ട് ഈ പുഴയില്‍ അതുകൊണ്ട് ഏതെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല..‍നേരം ഇരുട്ടി. ഞാന്‍ വീട്ടിലേക്കോടി സൂര്യന്‍സങ്കടം വാര്‍ത്തുകൊണ്ട് വിടപറയുകയാണ്.പെട്ടന്ന് എനിക്കൊരു കാര്യം ഓര്‍മവന്നു. സൂര്യന്റെ കാമുകിയാണ് താമരയെന്ന്.എങ്കില്‍ എന്റെകൈവശമുള്ള പ്ലാസ്റ്റിക് താമരപൂവ് സൂര്യനെ കാണിച്ചാലോ? സൂര്യന്‍ അവളെ ഇഷ്ടത്തേടെ നോക്കുന്നതായി എനിക്ക് തോന്നി.അപ്പോഴാണ് അച്ഛന്‍ വരുന്നതുകണ്ടത്.ഞാന്‍ വേഗം താമരയുമെടുത്ത് വീട്ടിലേക്കോടി.സൂര്യന്‍ പെട്ടന്ന് വിടപറഞ്ഞു.എന്തുകൊണ്ടാവും തന്റെ കാമുകിയെ കണ്ടപ്പോള്‍ സൂര്യന്‍ ഏറെനേരം കൂടി ആകാശത്തു നിന്നത്..?എന്നെന്റെ മനസ്സില്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു.പ്രകൃതിയിലെ ഇഴയിലൊന്ന് പൊട്ടിയിട്ടുണ്ടെന്ന് ഞാന്‍ സംശയിച്ചു.ഇതോര്‍ത്തപ്പോള്‍ ശരവണന്‍മാഷ് ക്ലാസില്‍ പാടിതന്ന ഒരു പാട്ടാണ്എന്റെ മനസില്‍ ഓര്‍മവന്നത്.
                    "ആടിമുകില്‍ മാല കുടിനീരു തിരിയുന്നു
                     ആതിരകള്‍ കുളിരു തിരയുന്നു
                     ആവണികളൊരു കുഞ്ഞു പൂവുതിരിയുന്നു
                     ആറുകളൊഴുക്ക് തിരിയുന്നു"
ഇപ്പോള്‍ കുളങ്ങളും കായലുകളും ജൈവസമ്പത്തും പ്രകൃതിയില്‍ നിന്ന് മറയുന്നു.ഇപ്പോള്‍ ഫ്ലാറ്റുകള്‍ മാത്രം വര്‍ദ്ധിച്ചുവരുന്നു.......


                                      ദില്‍റൂബ.സി
                                         6A

2 അഭിപ്രായങ്ങൾ:

  1. മോളൂ ,,നല്ല വരികള്‍ ,ലളിതമായ വിവരണം ,,ഇനിയും എഴുതൂട്ടോ !! കൂട്ടുകാരികള്‍ക്ക് അന്വേഷണം പറയുക !!!!

    മറുപടിഇല്ലാതാക്കൂ
  2. കണ്ണാടിപ്പുഴയും കല്‍പ്പാത്തിപ്പുഴയും സംഗമിക്കുന്നത് എന്‍റെ നാടായ പറളിയിലാണ്. പുഴയിലെ കുഞ്ഞുമീനുകളെ തോര്‍ത്തില്‍ പിടിച്ചിരുന്ന ബാല്യകാലം ഓര്‍ത്തു.

    മറുപടിഇല്ലാതാക്കൂ