മൂന്നാംക്ലാസിലെ ഉറുമ്പുകണ്ടകാഴ്ച്ചകള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഒരുക്കിയ കഥ.
മഴ
കാഴ്ചകള്‍ കണ്ടുനടക്കുകയാണ്
കുഞ്ഞനുറുമ്പ്.
കാല്‍
വഴതി ഉറുമ്പ് മലവെള്ള പാച്ചിലില്‍
പെട്ടു.അയ്യോ
രക്ഷിക്കണേ...അവന്‍
നിലവിളിച്ചു.ആരു കേള്‍ക്കാന്‍മു ങ്ങിയും
പൊങ്ങിയും ഉറുമ്പൊഴുകിപോയി...
എന്തോതടഞ്ഞു.
ഒരുകടലാസുതോണി
അവനതില്‍എങ്ങനെയോകയറിപറ്റി.ഹാവുആശ്വാസമായി.അവന്‍
ചുറ്റുംനോക്കി ഹായ് എന്തുനല്ലകാഴ്ചകള്‍വീ ടുകള്‍
കുന്നുകള്‍,മരങ്ങള്‍,ചെടികള്‍,പൂക്കള്‍,വയലുകള്‍.....
പെട്ടന്നാണ് കുഞ്ഞനുറുമ്പ്
ഒരു കരച്ചില്‍കേട്ടത്.ചിന്നനുറുമ്പും
മക്കളും പുഴയിലെ
ഒഴുക്കില്‍പെട്ടിരിക്കുന്നു.
കുഞ്ഞന്‍
അവരെ എങ്ങനെയൊക്കെയോ പിടിച്ച്
തോണിയില്‍ കയറ്റി.കുഞ്ഞാ
ഇനി
നമ്മള്‍ എങ്ങനെകരയിലെത്തും.ചിന്നന്‍
ചോദിച്ചപ്പോഴാണ്
കുഞ്ഞനും
അതിനെകുറിച്ചോര്‍ത്തത്.അവനും
പേടിയാവാന്‍തുടങ്ങി.പുഴയില്‍
ഒഴുക്ക്
ശക്തമായിരിക്കുന്നു.നല്ല
കാറ്റു വീശുന്നുണ്ട്..തോണി
പെട്ടന്ന് ഉയര്‍ന്നു നില്‍ക്കുന്ന
പാറയുടെമേല്‍ ഇടിച്ചു.കുഞ്ഞനും
കുട്ടുകാരും കരയിലേക്ക്
തെറിച്ചുവീണു.
അവരെത്തിയത്
സുന്ദരമായ ഒരു നാട്ടിലായിരുന്നു.അവിടെ
അവര്‍ സുഖമായി.ജീവിച്ചു.
ഹസ്ന.ടി
3A
പ്രിയ ഹസ്ന
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
..മഴക്കാഴ്ച്ചകള്‍ കണ്ടു നടക്കുകയാണ് കുഞ്ഞനുരുമ്പു
എന്തെല്ലാം കാഴ്ചകള്‍
ഇലകളില്‍ നിന്നും തുള്ളി തുള്ളിയായി വെള്ളം താഴേക്കു വീഴുന്നു.കല്ലില്‍ വീണു പോട്ടിചിതരുന്നു
നനയാതിരിക്കാന്‍ കരിയിലക്കിടയില്‍ ഒളിച്ചിരിക്കുന്ന ചിലന്തി ..
വെള്ളത്തിലേക്ക് ഊര്‍ന്നിറങ്ങുന്ന ആമ..
ഇങ്ങനെ കഥ പറയുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി കൂട്ടാം.
ചിന്നനുരുംപും മക്കളും ഒഴുക്കില്പെട്ടത് ഒന്ന് വിവരിച്ചു നോക്കൂ രണ്ടു വരി മതി
ഓണാശംസകള്‍