ഏവര്‍ക്കും പുതുവത്സരാശംസകള്‍
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 ............. ....

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഡയറിക്കുറിപ്പ്


പ്രിയ ഡയറീ.....
നീ ഇന്നെന്നെ കാത്തിരുന്ന് മടുത്തോ..?ഇന്ന് നിന്നോട് എത്രയെത്ര കാര്യങ്ങള്‍ പറയാനുണ്ടെന്നോ?...രാവിലെ ഭക്ഷണം കഴിഞ്ഞ് ഞാന്‍ മദ്രസയിലേക്ക് ഓടി.പെട്ടന്ന് നല്ലൊരു മഴ പെയ്തു...മദ്രസ വിട്ട് വീട്ടിലെത്തുമ്പോഴേക്കും വീടിനുമുന്‍പില്‍ നിറയെ വെള്ളം..വയലരികിലെ തോടുകളില്‍ വിരുന്നുകാരായി പരല്‍മീനുകള്‍.. ഹായ്....പിന്നെ സ്കൂളിലേക്കുള്ള യാത്രയായിരുന്നു.തളിരിലകളില്‍ മഴത്തുള്ളികള്‍ നൃത്തം ചെയ്യുന്നു.ഞാനതിനെ തൊട്ടുതലോടുമ്പോഴാണ് ആരോ എന്റെ കയ്യില്‍പിടിക്കുന്നതുപോലെ തോന്നിയത്.നോക്കിയപ്പോഴോ ഒരു പുല്‍ച്ചാടി.ഇന്നെനിക്ക് പണം കിട്ടുമെന്ന് ഞാന്‍ കരുതി.മനസ്സ് പുല്‍ച്ചാടിയോടൊപ്പം ചാടിപ്പോയി.പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്.റ്റാ..റ്റാ.. സ്കൂള്‍ബസാണ് അപ്പോഴാണ് സ്കൂളില്‍ പോകമണല്ലോ എന്ന് തോന്നിയത്.ഞാന്‍ ബസ്സിനുപിന്നാലെ ഓടി.....സ്കൂളില്‍ എത്തിയപ്പോള്‍ നാജിദയേയും,വിജിഷയേയും കണ്ടു.പിന്നീട് ഞങ്ങള്‍ ക്ലാസിലേക്കുപോയി.വൈകുന്നേരം സ്കൂള്‍വിട്ട് വരുമ്പോള്‍വഴിയില്‍ നിന്ന്എനിക്കൊരു നാണയം കിട്ടി.ഞാനത് ക്രിസ്ത്യന്‍പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ കൊണ്ടിട്ടു.പിന്നെ ഞാന്‍ വീട്ടലേക്ക് മടങ്ങി.അപ്പോഴും വയലിലും വീട്ടുമുറ്റത്തും വെളളമുണ്ടായിരുന്നു.ഞാനൊരു കണ്ണാംചൂട്ടിയേയും എടുത്ത് വീട്ടലേക്ക് ഓടി.വീടിനടുത്തൊരു മാന്തോപ്പില്ലെ.വീട്ടിലെത്തിയപ്പോള്‍ അവിടെപോയി മാങ്ങപെറുക്കി.ഇന്ന് പതിവിലേറെ മാമ്പഴം ലഭിച്ചു.പിന്നെ ഞാന്‍ കുളിച്ച് പഠിക്കാനിരുന്നു.അപ്പോഴെന്റെ അനിയത്തിവന്ന് എന്റ പുസ്തകമെടുത്തുവെച്ച് കീറികളഞ്ഞു.എനിക്ക് സങ്കടം വന്നു.ആരോട് ദേഷ്യപ്പെടാന്‍.എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു.ഉമ്മ വന്ന് ഭക്ഷണം കഴിക്കാന്‍ പറഞ്ഞു.ഭക്ഷണം കഴിച്ചുവന്ന് ബ്രഷ് ചെയ്തു.നേരെ നിന്നരികില്‍ വിശേഷങ്ങള്‍ പങ്കുവെക്കാനായി വന്നു.ഇനി കിടന്നുറങ്ങട്ടെ.
                                                            ശുഭരാത്രി.


                                              
                                   ദില്‍റൂബ സി
                                      6A

1 അഭിപ്രായം: