ഏവര്‍ക്കും പുതുവത്സരാശംസകള്‍
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 ............. ....

2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

മഴയുടെ ഓര്‍മ

        
"സ്വപ്നം" എന്ന വിഷയത്തെ അടിസ്ഥാനപെടുത്തി വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥ.


 കോരിചൊരിയുന്ന മഴ. ആകാശം കറുത്തിരുണ്ട് ഭീതിപടര്‍ത്തി നില്‍ക്കുന്നു.അകലെ നിന്ന് തവളകളുടെ കരച്ചില്‍ കേള്‍ക്കാം.പെട്ടന്ന് ഒരു മിന്നല്‍.അമ്മേ....... അപ്പു പേടിച്ച് നിലവിളിച്ചു.വിളക്ക് അണഞ്ഞിരിക്കുന്നു.അവന്‍ കരയാന്‍ തുടങ്ങി.മോനേ ഇതാ വരുന്നു.അടുക്കളയില്‍ നിന്ന് അമ്മ വിളിച്ചുപറഞ്ഞു.അമ്മിണി വിളക്കുമായി അപ്പുവിനടുത്തെത്തി.വേഗം കിടന്നുറങ്ങാന്‍ നോക്ക് അമ്മ പറഞ്ഞു.ഉം അവനൊന്ന് മൂളി.              ഡും.... ഡും....വാതിലില്‍ ആരോ മുട്ടുന്നു.അവള്‍ വാതില്‍ തുറന്നു."അമിണ്ണീ... കുഞ്ഞുങ്ങള്‍ ഉറങ്ങിയോ”? അച്ഛന്‍ ചോദിച്ചു.ഉറങ്ങി എന്നുപറഞ്ഞ് അവള്‍ അടുക്കളയിലേക്ക് പോയി.അച്ഛന് ചോറുവിളമ്പി. അപ്പോഴും മഴ പെയ്തുകൊണ്ടിരുന്നു 
             കൂ.........കൂ.........കുയിലിന്റെ പാട്ടുകേട്ടാണ് അമ്മു ഉണര്‍ന്നത്.അവള്‍ വേഗം അപ്പുവിനെവിളിച്ചു.അമ്മു വേഗം പല്ലുതേച്ചുവന്നു.അമ്മയുടെ കൈയില്‍ നിന്നും ചായ വാങ്ങികുടിച്ചു.അപ്പോഴേക്കും മഴ ഇരമ്പിയെത്തിയിരുന്നു.കുടയുമെടുത്ത് അമ്മു മുന്നില്‍നടന്നു.അപ്പുപിന്നാലെയും.വെള്ളം തെറപ്പിച്ച് നനഞ്ഞുകുതിര്‍ന്ന് നടക്കന്‍ അവന് വലിയ ഇഷ്ടമാണ്.പോകുന്ന വഴിയില്‍ ഒരു തോടുണ്ട്.അവന്‍ കൈയിലിരുന്ന തുണികൊണ്ട് മീന്‍ പിടിക്കാന്‍ നോക്കി.'ഒന്നു വേഗംവാടാ' അമ്മു അവനെ പിടിച്ചുവലിച്ചു.അവന്‍ ധിം എന്ന് താഴെ വീണു.അയ്യോ... പെട്ടന്നാണ് അവന്‍ ഞെട്ടിയുണര്‍ന്നത്.ചുറ്റും നോക്കി.അമ്മു....അച്ഛന്‍...അമ്മ ഇല്ല.ആരും ഇല്ല.മഴപോലും.....പണ്ടത്തെകാലം എന്തു രസമായിരുന്നു.അവന്‍ വീണ്ടും കിടന്നുറങ്ങാന്‍ തുടങ്ങി.

                                               അജീബ
                                                 7B

2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ഗ്രാമത്തെ കൊല്ലരുത്


എന്റെ ഗ്രാമം മാറിതുടങ്ങി
പാടങ്ങളെല്ലാമില്ലാതെയായി.
വീടുകളെല്ലാം കൂടിതുടങ്ങി
ഗ്രാമങ്ങളെല്ലാം നഗരങ്ങളായി.
ഉള്ളമരങ്ങളുമില്ലാതെയായി
പുഴയെല്ലാം മാറി മാലിന്യമായി.
പരിസരത്താണെങ്കില്‍ ചപ്പുചവറുകള്‍
വാഹനം ഗ്രാമത്തില്‍ ചീറിപറക്കുന്നു.
സൈക്കിള്‍ മറന്നു നാട്ടുകാര്‍
ഗ്രാമത്തെ കൊല്ലരുതേ നിങ്ങള്‍....


                                          അന്‍സഫ്
                                                6A

2011, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

പ്രകൃതിഭാവം


പ്രഭാതത്തില്‍ മഞ്ഞണിഞ്ഞ ഗിരിനിരകള്‍
സ്വര്‍ണപ്രഭപരത്തിയാകാശം.
മധുരഗീതം പൊഴിക്കുന്ന കിളികള്‍
മഞ്ഞിന്‍ കണമേന്തിയ ചെറുചെടികള്‍
കിരീടമണിഞ്ഞ ദേവതപോലെ.
ഒഴുകിയെത്തുന്ന ചെറുഅരുവികളില്‍
പാദസരത്തിന്റെ മൃദുഗീതങ്ങള്‍.
ഒഴുകി നീങ്ങുന്ന നദികള്‍ തന്‍
രോദനങ്ങള്‍ കേള്‍ക്കുന്നുവോ ?
ആതിര എ.കെ
6 A

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

വാനം


ഈ വാനം പൂത്തു തനിയെ 
ഈ വാനം പെയ്തു തനിയെ
ഒരു പല്ലവിപാടുന്നൊരു
കാറ്റിന്‍ ഈണം
ഈ വാനം കേട്ടു തനിയെ
ചന്ദ്രനുദിച്ചു വാനത്ത്
നിലാവു പരന്നു താഴത്ത്
താരമുദിച്ചു വാനത്ത്
ഈ വാനം പൂത്തു തനിയെ

നവരസ് 5A

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

പുത്തന്‍ മഴ


മാനം കറുക്കുന്ന നേരമന്ന്
ചെല്ലക്കാറ്റാവഴി പോകും നേരം
കുഞ്ഞിമഴത്തുള്ളി വീണിടുന്നു.
കുഞ്ഞി മീനുകള്‍ ആലോലം പാടി
അങ്ങോട്ടും ഇങ്ങോട്ടും തുള്ളിടുന്നു.
തവളകളാമോദം ചാടിടുന്നു.
കുഞ്ഞിചെടികളതാടിടുന്നു.
കുയിലുകള്‍ സ്വരമഴ തൂകിടുന്നു.
വാനിലോവര്‍ണം വിരിഞ്ഞിടുന്നു.
മാനസം മയിലായിയാടിടുന്നു.
                          
                 മുഹമ്മദ് ഫര്‍ഷിന്
                                6A

2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

എന്റെ ഗ്രാമം


എന്റെ ഗ്രാമം കൊച്ചുഗ്രാമം
ഭംഗിയുള്ള ഗ്രാമം
എന്നുമെന്നും എന്റെയുള്ളില്‍
നന്‍മ നേരും ഗ്രാമം‌
പച്ച തേച്ചു നിന്നിടുന്നു
കൊച്ചു കൊച്ചു കുന്നുകള്‍
ഒച്ചവെച്ചൊഴുകിടുന്നു
ചന്തമുള്ള തോടുകള്‍ 
 
കാറ്റിലൂടെ എത്തിടുന്നു
എങ്ങുമെങ്ങും പൂമണം
പാടിടുന്നു പൂമരത്തിന്‍
കൊമ്പുകളില്‍ കുയിലുകള്‍
എന്റെ ഗ്രാമം കൊച്ചുഗ്രാമം
ഭംഗിയുള്ള ഗ്രാമം

                     മെറിന്‍ ദീപന്‍
                          5B

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

വായനാകുറിപ്പ്


                                  ഗോസായി പറഞ്ഞ കഥ 
                        ലളിതാംബിക എഴുതിയ 'ഗോസായി പറഞ്ഞ കഥ' എനിക്ക് വളരെയധികം ഇഷ്ടമായി.ഗോസായിയെന്ന സന്യാസിയാണ് ഈ കഥയിലെ മുഖ്യ കഥാപാത്രം.പുഴകളും തോടും നിറഞ്ഞ 'ആലപുരം' എന്ന ഗ്രാമത്തിലേക്ക് ഗോസായിമുത്തപ്പന്‍ എത്തുന്നു. കുട്ടികളുമായി ധാരാളം കഥകളും പാട്ടും പങ്കുവെക്കുന്നു.മലകള്‍ക്കപുറത്തുനിന്ന് കടലുകള്‍ക്കപുറത്തുനിന്ന് എത്രയോ നാടുകള്‍ കടന്ന് വരുന്ന ഈ മുത്തപ്പന്‍ എല്ലാ സംസ്ഥാനങ്ങളെകുറിച്ചും അവിടുത്തെ വേഷങ്ങളെകുറിച്ചും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നു.ഈ കഥയില്‍ നിന്ന് പട്ടണത്തെയും ഗ്രാമത്തേയും നമുക്ക് വേര്‍തിരിച്ച് തന്നെ മനസിലാക്കാം.പട്ടണവാസികളുടെ ഭക്ഷണം, വസ്ത്രം എല്ലാം ഗ്രാമവാസികള്‍ക്ക് പറ്റുകയില്ല.എന്നാല്‍ ഗോസായിമുത്തപ്പന് ഗ്രാമവും പട്ടണവും ഒരുപോലെയാണ്.ഗ്രാമങ്ങളാണോ പട്ടണങ്ങളാണോ കൂടുതല്‍ നല്ലത്? കഥ വായിച്ചാല്‍ ഈ ചോദ്യത്തിനുത്തരം നമുക്ക് കിട്ടും അത്രക്ക് മനോഹരമായാണ് ഗ്രാമങ്ങളെ കഥാകാരി അവതരിപ്പിച്ചിരിക്കുന്നത്.കൂട്ടുകാരെ ഈ കഥ നിങ്ങള്‍ക്കും വളരെയധികം ഇഷ്ടമാവും...
അദ്നാന്‍ എ
5B

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

മഴ പെയ്തപ്പോള്‍


      നാലാം തരത്തിലെ ഹൃദയത്തിലെ പൂന്തോപ്പ് എന്ന പാഠഭാഗത്ത് കഥപൂര്‍ത്തിയാക്കല്‍ പ്രവര്‍ത്തനത്തിന്റെ അനുബന്ധമായാണ് ''ചിത്രം നോക്കികഥയെഴുതാം "എന്ന പ്രവര്‍ത്തനമൊരുക്കിയത്.കഥാചിത്രങ്ങള്‍ കൊണ്ട് സമ്പന്നമായ വിദ്യാലയചുമരിലെ ചിത്രമാണ് തെരഞ്ഞെടുത്തത് .ചിത്രവും കഥയും താഴെ നല്കുന്നു
                                                       മഴ പെയ്തപ്പോള്‍
പണ്ട് ഒരിടത്ത് സച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു.കിങ്ങിണി പുഴയുമായി നല്ല കൂട്ടാണവന്.സ്കൂളിലേക്കുള്ള യാത്രയില്‍ അവന്‍ എന്നും കിങ്ങിണിപുഴയുടെ അടുത്തെത്താറുണ്ട്.ഒരു ദിവസം വൈകുന്നേരം കിങ്ങിണിപുഴയുമായി കിന്നാരം പറഞ്ഞിരിക്കുമ്പോഴാണ് കിട്ടന്‍ തവള ചാടി ചാടി വരുന്നതുകണ്ടത്."അല്ല കിട്ടാ നിനക്കിന്ന് വേറെ പണിയൊന്നുമില്ലെ. നിന്റെ കുഞ്ഞന്‍ തവളയെവിടെ”? സച്ചു ചോദിച്ചു.അവന്‍ "കളിച്ചോണ്ടിരിക്കുവാ സച്ചു" കിട്ടന്‍ മറുപടി പറഞ്ഞു.അപ്പോള്‍ കിങ്ങിണിപുഴ പറഞ്ഞു "സച്ചു മഴക്കാര്‍ മൂടുന്നുണ്ട്.നല്ലമഴ പെയ്യുംന്നാ തോന്നുന്നെ നീ വേഗം വീട്ടിലേക്ക് പൊയ്ക്കൊ”. എന്നാല്‍ ശരി കിട്ടു വേഗം വീട്ടിലേക്ക് പോയി.അന്നു രാത്രി പെരും മഴയായിരുന്നു.സച്ചു ആലോചിച്ചു കിട്ടന്‍ തവളക്കും കിങ്ങിണിപുഴയ്ക്കു് എന്തെങ്കിലു സംഭവിച്ചോ ആവോ?പുഴയിലെ മീനുകള്‍ ഒലിച്ചുപോയിട്ടുണ്ടാവുമോ?പുഴയിലെ വെള്ളം കലങ്ങിയിട്ടുണ്ടാവും.ഹൊ എന്നാല്‍ കിങ്ങിണിപുഴയെ കാണാന്‍ ഒരു ചന്തവും ഉണ്ടാവില്ല.നേരം വെളുത്തു മഴ ചാറുന്നുണ്ട് സച്ചു വേഗം പുഴയരികിലേക്ക് ഓടി. "കിങ്ങിണി നിനക്കെന്തെങ്കിലും പറ്റിയോ'?ഇല്ല സച്ചു അവള്‍ മറുപടിപറഞ്ഞു.ഞാനാകെ പേടിച്ചു.എന്തിനാ നീയിങ്ങനെ പേടിക്കുന്നെ ചിന്നനാമ ചോദിച്ചു."മലവെളളം വന്നാല്‍ നിങ്ങള്‍ ആപത്തിലാവുമല്ലോന്ന് കരുതി”.ദേ സച്ചു മഴ വരുന്നു ഓടിക്കോ..കിട്ടന്‍ തവള കൂനിനടിയില്‍ നിന്ന് വിളിച്ചു പറഞ്ഞു.സച്ചു വേഗം വാഴതോപ്പില്‍ പോയി ഒരു വാഴയിലയുമായി വന്നു കിന്നരിപുഴയുടെ അരികിലിരിപ്പായി.കുഞ്ഞന്‍ മീന്‍ ഉത്സാഹത്തോടെ അവനരികിലെത്തി.സച്ചു മഴ കനക്കുന്നുണ്ട് വേഗം വീട്ടിലേക്ക് തന്നെ പൊയ്ക്കൊ.ശരിയാ വെറുതെ അമ്മയുടെ കൈയ്യില്‍ നിന്ന് വഴക്ക് കേള്‍ക്കേണ്ട.കിട്ടനാമ പറഞ്ഞു.അവന്‍ കൂട്ടുകാരോട് യാത്ര പറഞ്ഞ് വാഴയിലയും ചൂടി വീട്ടിലേക്കോടി..കിന്നരിപുഴയും കൂട്ടുകാരും സന്തോഷത്തോടെ അവനെ നോക്കിനിന്നു..
                                                                                                നികിത എം
                                                                                                  4A

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

TWO POEMS

FLOWERS AND BIRDS


Flowers are beautiful
And birds are beautiful
Flowers and birds are
Very very cute
Flowers and birds are
Very very beautiful
And I like flowers and birds

ATHIRA K SURESH
STD 7B






MY LITTLE BROTHER


My little brother is beautiful
My little brother is my happines
And my littile brother is my hero
When my little brother smile
Flowers also smile
When my little brother jump
Butterfly also jump
I love my little brother


SELMI T K
STD 7A

2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

മാറുന്ന കാലം




നാട്ടിലേക്കുള്ള യാത്രയില്‍ അമ്മുവിന്റെ മനസ്സില്‍ വയലും കുളവുമൊക്കെയായിരുന്നു.പാടത്തും പറമ്പിലും അമ്മൂമയോടൊപ്പം നടക്കാം.നഗരത്തിലെ തിരക്ക് മടുത്തു.....ഇനി കുറച്ച് ദിവസം അമ്മൂമയോടൊപ്പം താമസ്സിക്കുകതന്നെ വേണം..പുറത്തെ കാഴ്ച കണ്ടവള്‍
പതിയെ ഉറക്കലേക്ക് വഴുതിവീണു.
ഗ്രാമത്തില്‍ എത്തിയപ്പോള്‍ അവളൊന്ന് അമ്പരന്നു.അവിടെയും തിരക്ക് ബാധിച്ചിരിക്കുന്നു.നിറയെ കെട്ടിടങ്ങള്‍.....അമ്മൂമെ ഇവിടെയിപ്പൊ വയലില്‍ കൃഷിയൊന്നുമില്ലലോ?.അമ്മൂമ സങ്കടത്തോടെ പറഞ്ഞു.ഇപ്പൊ അതൊക്കെ എല്ലാവരും നശിപ്പിച്ചില്ലേ...ഇപ്പൊ ആര്‍ക്കും ഒന്നുവേണ്ട...അവള്‍ക്ക് സങ്കടം വന്നു.എല്ലാവരും മാറും അവര്‍ പിറു പിറുത്തു

അന്‍സഫ് പി 6A

വഴക്ക്


നല്ലമഴ അമ്മയെ കാത്തിരിക്കുകയാണ് അനിത,ഏറെ നേരം കഴിഞ്ഞും അമ്മയെ കാണാനില്ല.ഡും...ഡും...ആരോ വാതിലില്‍ മുട്ടുന്നു‍.അവള്‍ വാതില്‍ തുറന്നുനോക്കി. അമ്മാവനാണ് കൂടെയാരൊക്കെയോ ഉണ്ട്.ഒന്നും മിണ്ടാതെ അമ്മാവന്‍ ചാരുകസേരയില്‍ ഇരുന്നു.''അമ്മയിങ്ങ് വരട്ടെ വന്നിട്ട് കുറേ വഴക്ക് പറയണം. ''എത്ര നേരമായി ഞാനിവിടെ ഒറ്റക്കിരിക്കുന്നു‍.അവളുടെ വഴക്ക് കേള്‍ക്കാന്‍ അമ്മയിനി വരില്ലെന്ന് അപ്പോഴും അവളറിഞ്ഞിരുന്നില്ല.

അജീബ 7A

ജീവിതയാത്ര














        


തിരയുടെ ഓളത്തില്‍ ഒഴുകുന്ന നേരമെന്‍
പിടയുന്ന നെഞ്ചകം തിരയുന്നു ഞാന്‍
ഓര്‍മതന്നാഴിയില്‍ അലയുന്ന തണ്ടുപോല്‍
ജീവിത താഴ്വര തേടുന്നു ഞാന്‍,
ഒരു കൊച്ചുതോണിപോല്‍
ഒഴുകുന്ന വിരഹങ്ങള്‍,
ദു:ഖത്തിന്‍ നേരുമായ്
യാത്ര തുടരുമാ വീഥിയില്‍,
അറിയില്ല കാലത്തിന്‍ കെടുതിയില്‍
നിന്നെന്റെ സ്വപ്നങ്ങള്‍ വെണ്ണീറായ്
തീരുമോ ഭുമിയില്‍?...
                    
                           അഞ്ജലി 7A