ഏവര്‍ക്കും പുതുവത്സരാശംസകള്‍
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 ............. ....

2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

കണ്ണാടിപുഴയുടെ തീരങ്ങളില്‍



തോരാത്തമഴകാരണം പുറത്തിറങ്ങാനായില്ല.വീടിന്റെ അടുത്തുള്ള കണ്ണാടിപുഴ ഒഴുകികൊണ്ടിരിക്കുകയാണ് എങ്ങോട്ടാണിവയെല്ലാം ഒഴുകുന്നത്....?ഒഴുകി ഒഴുകി പോയിട്ടും കണ്ണാടിപുഴയെന്താവറ്റാത്തത്. പുറത്തിറങ്ങാന്‍ പറ്റാത്തതില്‍ വല്ലാത്തൊരസ്വസ്ഥത. വീട്ടിലിരുന്നാല്‍ അനിയത്തിയെ നോക്കണം.നോക്കാന്‍ മടിയായതുകാരണം ഉടുപ്പിട്ട് പുറത്തിറങ്ങി.വേഗം കണ്ണാടിപുഴയുടെ അടുത്തേക്ക് ഓടി.കളകളമൊഴുകി പാട്ടുപാടി പോകുന്ന കണ്ണാടിപുഴയില്‍ ഞാന്‍ എന്റെഛായ നോക്കി.എന്തു ഭംഗി എന്നെകാണാനെന്നോ....ഒരു മാലാഖ കുഞ്ഞുപോലെ...നോക്കുന്നതിനിടയില്‍ ഒരുകൊച്ചുമീന്‍ എന്റെ കാലിനടിയില്‍ ഉമ്മവെച്ചു.ഞാനതിനെ കൈയ്യിലെടുക്കാന്‍ നോക്കി.പക്ഷെ അതെന്നെ കളിപ്പിച്ചുകൊണ്ടേയിരുന്നു.കുറച്ചുനേരം ഞാനവിടെ ചെലവഴിച്ചു. പിന്നീട് ഞാനപ്പുറത്തെ മോനുവിന്റെ വീട്ടിലേക്കോടി.മോനുവും ചിന്നുവും അവിടെ കളിക്കുകയായിരുന്നു.കളിക്കിടയില്‍ അവര്‍ തമ്മില്‍ വഴക്കായി.എപ്പോഴും അങ്ങനെതന്നെയാണ്.കളിയില്‍ തോറ്റാല്‍ മോനുവിന് വഴക്ക്തന്നെ....പുതിയ കളികളിക്കാ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ രണ്ടുപേരും സമ്മതിച്ചു.കളിയില്‍ ഞാന്‍ മോനുവിന് കടംവെച്ചു.മോനുവല്ലെ ആള് കളിക്കാനില്ലെന്ന് പറഞ്ഞ് അവന്‍ കണ്ണാടിപുഴയിലേക്ക് മീന്‍പിടിക്കാന്‍ ഓടി...ഞാനും ചിന്നുവും പിന്നാലെയും.പെട്ടന്ന് തന്നെ മോനുവിന് മീന്‍കിട്ടി.ചിന്നുപോയി പാട്ടകൊണ്ടുവന്നു.മീനിനെ പാട്ടയിലേക്കിട്ടു.ഞാനതിനെ കുറേനേരം നോക്കിയിരുന്നു..പെട്ടന്ന് ഞാനോര്‍ത്തു എന്റെ കാല്‍കീഴില്‍ ചുംബിച്ചമീനാണെന്ന്.പക്ഷെ അതേപോലെയുള്ള അനേകം മീനുകളുണ്ട് ഈ പുഴയില്‍ അതുകൊണ്ട് ഏതെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല..‍നേരം ഇരുട്ടി. ഞാന്‍ വീട്ടിലേക്കോടി സൂര്യന്‍സങ്കടം വാര്‍ത്തുകൊണ്ട് വിടപറയുകയാണ്.പെട്ടന്ന് എനിക്കൊരു കാര്യം ഓര്‍മവന്നു. സൂര്യന്റെ കാമുകിയാണ് താമരയെന്ന്.എങ്കില്‍ എന്റെകൈവശമുള്ള പ്ലാസ്റ്റിക് താമരപൂവ് സൂര്യനെ കാണിച്ചാലോ? സൂര്യന്‍ അവളെ ഇഷ്ടത്തേടെ നോക്കുന്നതായി എനിക്ക് തോന്നി.അപ്പോഴാണ് അച്ഛന്‍ വരുന്നതുകണ്ടത്.ഞാന്‍ വേഗം താമരയുമെടുത്ത് വീട്ടിലേക്കോടി.സൂര്യന്‍ പെട്ടന്ന് വിടപറഞ്ഞു.എന്തുകൊണ്ടാവും തന്റെ കാമുകിയെ കണ്ടപ്പോള്‍ സൂര്യന്‍ ഏറെനേരം കൂടി ആകാശത്തു നിന്നത്..?എന്നെന്റെ മനസ്സില്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു.പ്രകൃതിയിലെ ഇഴയിലൊന്ന് പൊട്ടിയിട്ടുണ്ടെന്ന് ഞാന്‍ സംശയിച്ചു.ഇതോര്‍ത്തപ്പോള്‍ ശരവണന്‍മാഷ് ക്ലാസില്‍ പാടിതന്ന ഒരു പാട്ടാണ്എന്റെ മനസില്‍ ഓര്‍മവന്നത്.
                    "ആടിമുകില്‍ മാല കുടിനീരു തിരിയുന്നു
                     ആതിരകള്‍ കുളിരു തിരയുന്നു
                     ആവണികളൊരു കുഞ്ഞു പൂവുതിരിയുന്നു
                     ആറുകളൊഴുക്ക് തിരിയുന്നു"
ഇപ്പോള്‍ കുളങ്ങളും കായലുകളും ജൈവസമ്പത്തും പ്രകൃതിയില്‍ നിന്ന് മറയുന്നു.ഇപ്പോള്‍ ഫ്ലാറ്റുകള്‍ മാത്രം വര്‍ദ്ധിച്ചുവരുന്നു.......


                                      ദില്‍റൂബ.സി
                                         6A

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

ചങ്ങാതിയുടെ എല്ലാവായനക്കാര്‍ക്കും ഐശ്വര്യം നിറഞ്ഞ ഓണാശംസകള്‍.....




നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്ന കലാധരന്‍മാഷ്,രഘുനാഥന്‍,ഋതുസഞ്ജന,ഏറനാടന്‍,കൊട്ടോട്ടിക്കാരന്‍,കൊമ്പന്‍,ഷാജിഅത്താണിക്കല്‍ എഡിറ്റര്‍ എന്നിവര്‍ക്ക് പ്രത്യേകിച്ചും ചങ്ങാതിയിലെ കുരുന്നുകളുടെ പേരിലും നന്‍മയുടെ ഓണം ആശംസിക്കുന്നു.....

പുഴക്കരയില്‍....


കളകളമൊഴുകി 
കുശലം പറയുന്നപുഴയുടെതീരത്ത് 
പൂത്തുലഞ്ഞ് മനസിന് കുളിര്‍മയേകുന്ന വാകമരം വാകമരത്തിന്റെ കൈയ്യില്‍ ഒരു മഞ്ഞക്കിളി.അത് വാകപുക്കളോട് കിന്നാരം പറഞ്ഞു.അതിലൊരു പൂ എനിക്കൊരു ചുംബനം നല്‍കി നിലംപതിച്ചു.അതെന്നോട് എന്തോ മന്ത്രിച്ചു.അത് ഭൂമിയെ 
സ്പര്‍ശിച്ചപ്പോള്‍ വാകമരം തന്റെ ദുഖങ്ങള്‍ എന്നോട് പങ്കുവെക്കുന്നതുപോലെ തോന്നി.ഇളംകാറ്റു വീശിയപ്പോള്‍ വാകപൂ...പതിയെ പുഴയില്‍ പതിച്ചു.ആ പൂവിനേയും 
ഹൃദയത്തിലേറ്റി നിശബ്ദമായി പുഴയൊഴുകുന്നത് 
ഞാന്‍ നോക്കി നിന്നു. 
        വാകമരവും...........


നാജിദ.സി 6A

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച


മൂന്നാംക്ലാസിലെ ആകാശത്തിലെ വിടവ് എന്ന പാഠഭാഗത്തെ കഥാപാത്രമായ കോപ്പനാശാരിയെ കുറിച്ച് തയ്യാറാക്കിയ കുറിപ്പ്.


ആകാശത്തിലെ വിടവ് എന്ന കഥയിലെ നിറഞ്ഞുനില്‍ക്കുന്ന പ്രധാനസാനിധ്യം കോപ്പനാശാരിയുടേതാണ്.മറ്റാര്‍ക്കുമറിയാത്ത നിയമങ്ങളനുസരിച്ച് ചിലമരങ്ങള്‍ മുറിക്കില്ല.ചിലപുരകള്‍ പണിയില്ല.ചിലദിവസങ്ങള്‍ ഭക്ഷണമില്ല,ചിലരോട് സംസാരിക്കില്ല.എന്നിങ്ങനെയുള്ള ശീലങ്ങളനുസരിച്ചാണ് കോപ്പനാശാരി ജീവിച്ചുപോന്നിരുന്നത്.ആ നാട്ടിലെ ഏറ്റവും വലിയമരമായ അയനിമരം മുറിച്ചാല്‍ ആപത്തുണ്ടാകുമെന്നും പ്രവചിച്ച കോപ്പനാശാരി അതു മുറിക്കാന്‍ കൂട്ടാക്കിയതുമില്ല.പക്ഷെ കോപ്പനാശാരിയുടെ അഭിപ്രായം കുട്ടാക്കാതെ മുറിച്ചപ്പോള്‍ കോപ്പനാശാരിപ്രവചിച്ചതുപോലെ സംഭവിക്കുകയും ചെയ്തു.നാട്ടുകാരുടെ മുന്നില്‍ പരിഹാസകഥാപാത്രമായി നിന്നിരുന്ന കോപ്പനാശാരിക്ക് അര്‍ഹിച്ച സ്ഥാനം നല്‍കാന്‍ നാട്ടുകാര്‍ക്കായില്ല.മരംമുറി ഉപേക്ഷിച്ച കോപ്പനാശാരി വിറകുപെറുക്കിവിറ്റാണ് പിന്നീടുള്ള കാലം
ജീവിച്ചത്.

അനുഷ
3A

2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഉറുമ്പിന്റെ യാത്ര.....


മൂന്നാംക്ലാസിലെ ഉറുമ്പുകണ്ടകാഴ്ച്ചകള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഒരുക്കിയ കഥ.


മഴ കാഴ്ചകള്‍ കണ്ടുനടക്കുകയാണ് കുഞ്ഞനുറുമ്പ്. കാല്‍ വഴതി ഉറുമ്പ് മലവെള്ള പാച്ചിലില്‍ പെട്ടു.അയ്യോ രക്ഷിക്കണേ...അവന്‍ നിലവിളിച്ചു.ആരു കേള്‍ക്കാന്‍മു ങ്ങിയും പൊങ്ങിയും ഉറുമ്പൊഴുകിപോയി... എന്തോതടഞ്ഞു.
ഒരുകടലാസുതോണി അവനതില്‍എങ്ങനെയോകയറിപറ്റി.ഹാവുആശ്വാസമായി.അവന്‍ ചുറ്റുംനോക്കി ഹായ് എന്തുനല്ലകാഴ്ചകള്‍വീ ടുകള്‍
കുന്നുകള്‍,മരങ്ങള്‍,ചെടികള്‍,പൂക്കള്‍,വയലുകള്‍..... പെട്ടന്നാണ് കുഞ്ഞനുറുമ്പ് ഒരു കരച്ചില്‍കേട്ടത്.ചിന്നനുറുമ്പും മക്കളും പുഴയിലെ ഒഴുക്കില്‍പെട്ടിരിക്കുന്നു.
കുഞ്ഞന്‍ അവരെ എങ്ങനെയൊക്കെയോ പിടിച്ച് തോണിയില്‍ കയറ്റി.കുഞ്ഞാ
ഇനി നമ്മള്‍ എങ്ങനെകരയിലെത്തും.ചിന്നന്‍ ചോദിച്ചപ്പോഴാണ്
കുഞ്ഞനും അതിനെകുറിച്ചോര്‍ത്തത്.അവനും പേടിയാവാന്‍തുടങ്ങി.പുഴയില്‍
ഒഴുക്ക് ശക്തമായിരിക്കുന്നു.നല്ല കാറ്റു വീശുന്നുണ്ട്..തോണി പെട്ടന്ന് ഉയര്‍ന്നു നില്‍ക്കുന്ന പാറയുടെമേല്‍ ഇടിച്ചു.കുഞ്ഞനും കുട്ടുകാരും കരയിലേക്ക് തെറിച്ചുവീണു.
അവരെത്തിയത് സുന്ദരമായ ഒരു നാട്ടിലായിരുന്നു.അവിടെ അവര്‍ സുഖമായി.ജീവിച്ചു.


ഹസ്ന.ടി
3A

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

മാവിന്റെ ഓര്‍മകള്‍


മൂന്നാം ക്ലസിലെ "വിടപറയുംനേരം" എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുറിപ്പ്



പ്രിയ കൂട്ടുകാര.....
ചന്തയിലെ തിരക്കില്‍ ശ്വാസം വിടാന്‍ വിഷമിച്ച്കിടക്കുകയാരിന്നു.മണ്ണിലൊന്ന് കാലുറപ്പിക്കണം.ഇത്തിരിവെള്ളം വലിച്ചുകുടിക്കണം.അതു മാത്രമായിരുന്നു മനസില്‍.അപ്പോഴാണ് മുത്തച്ഛന്റെ കൈയുംപിടിച്ച് നീ വന്നത്.എന്നെ വാങ്ങികൊണ്ടുപോയി എന്നെമണ്ണിലുറപ്പിച്ചു.എനിക്ക് വെള്ളവും വളവും തന്നു.എന്റെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും നീ എന്നെ പരിചരിച്ചു.നിന്നോടൊപ്പം ഞാനും വളര്‍ന്നു.സ്കുള്‍ വിട്ടുകഴിഞ്ഞാല്‍‍ നീ എന്റെ അടുത്തുവരും നിന്റെ കൂട്ടുകാരോടൊപ്പം ആടികളിക്കും.എന്റെ കൊമ്പില്‍ മാമ്പഴമുണ്ടായതു മുതല്‍‌ നിനക്കും കൂട്ടുകാര്‍ക്കും എത്രമാത്രം മാമ്പഴം നല്‍കിയിരിക്കുന്നു.നീയെനിക്ക് സ്കുള്‍ വിശേഷങ്ങള്‍ പറഞ്ഞുതരും.നീ ഇപ്പോള്‍ എന്നെ വിട്ടുപിരിയുമ്പോള്‍ ഏറെ സങ്കടമുണ്ട്.നീ ഇടക്കെപ്പോഴെങ്കിലും നീ എന്നരികിലെത്തണം.
                                                             സ്നേഹപൂര്‍വ്വം
                                                              മൂവാണ്ടന്‍

                    സിത്താരറഹ്മാന്‍
                      3A

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

മഴയനുഭവം


മഴ നമുക്ക് സന്തോഷവം ദുഖവും സമ്മാനിക്കാറുണ്ട് ...മറക്കാനാകാത്ത ഒരു മഴക്കാലഅനുഭവം പങ്കുവെക്കുകയാണിവിടെ....


           മഴക്കാലം പലപ്പോഴും വിനവരുത്തിവച്ചിട്ടുണ്ട്. എന്റെ ഒരനുഭവം പറയാം ഞങ്ങളുടെ വീട്സ്ഥിതിചെയ്യുന്നത് വയലിന്റെ അരികിലാണ്.വരമ്പിലൂടെ നടന്നാണ് വീട്ടിലെത്തേണ്ടത്.അന്ന് പെരുംമഴയായിരുന്നു. സ്കൂള്‍വിട്ട് വീട്ടലേക്ക് മടങ്ങുകയായിരുന്നു.റോഡില്‍ നിറയെ വെള്ളമായിരുന്നു.അപ്പോഴേവിചാരിച്ചിരുന്നുവയലില്‍നിറയെവെള്ളമയിരിക്കുമെന്ന്. വിചാരിച്ചതുപോലെതന്നെവയല്‍നിറഞ്ഞുകവിഞ്ഞിരുന്നു.വരമ്പാകെവെള്ളം.ഞാനൊന്ന്പേടിച്ചു. വയല്‍പുഴപോലെയൊഴുകുന്നുത് കാണാന്‍ നല്ല ചന്തമാണ്.വെള്ളത്തിലൂടെനടന്നുവരുമ്പോള്‍ പെട്ടന്ന് എന്തോകാലില്‍ ചുറ്റിയതുപോലെ.വലത്തെകാലിലാണ് ഒന്നേ നോക്കിയൊള്ളു ഞാന്‍ ഞെട്ടിനിലവിളിച്ചു.ഒരു പാമ്പ്..കാലില്‍ ചുറ്റിയിരിക്കുകയാണ്..നിലവിളി കേട്ട് ചേട്ടന്‍ ഓടിവന്നു...അവനും നിലവിളിക്കാന്‍ തുടങ്ങി"അച്ഛാ.....അമ്മേ....ഓടിവായോ.." അച്ഛന്‍പരിഭ്രമിച്ച്ഓടിവന്നു.അനങ്ങാതെനില്‍ക്കാന്‍പറഞ്ഞു.പാമ്പാണെങ്കിലോചുറ്റിവരിയുകയാണ്. "നീര്‍ക്കോലിയാണെടാപേടിക്കേണ്ട".അച്ഛന്‍ ആശ്വസിപ്പിച്ചു.നല്ല ഒഴുക്കുള്ള വരിക്കതോട്ടില്‍ അച്ഛനെന്നെ ഇറക്കിനിര്‍ത്തി.ഒരു നിമിഷം കാലില്‍നിന്ന് എന്തോ അഴിഞ്ഞുപോയി നീര്‍ക്കോലി വെള്ളത്തിലൂടെ ഒഴുകിപോയി എല്ലാവര്‍ക്കും ആശ്വാസമായി.....പിന്നെ ഒരുകാര്യമുള്ളത് ഒരാഴ്ചയോളം ഞാന്‍ പേടിപനിപിടിച്ച് കിടപ്പായി.ഒരു മഴക്കാലം വരുത്തിയവിന.....


അതുല്‍.ടി.സുരേഷ്
4A

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഡയറിക്കുറിപ്പ്


പ്രിയ ഡയറീ.....
നീ ഇന്നെന്നെ കാത്തിരുന്ന് മടുത്തോ..?ഇന്ന് നിന്നോട് എത്രയെത്ര കാര്യങ്ങള്‍ പറയാനുണ്ടെന്നോ?...രാവിലെ ഭക്ഷണം കഴിഞ്ഞ് ഞാന്‍ മദ്രസയിലേക്ക് ഓടി.പെട്ടന്ന് നല്ലൊരു മഴ പെയ്തു...മദ്രസ വിട്ട് വീട്ടിലെത്തുമ്പോഴേക്കും വീടിനുമുന്‍പില്‍ നിറയെ വെള്ളം..വയലരികിലെ തോടുകളില്‍ വിരുന്നുകാരായി പരല്‍മീനുകള്‍.. ഹായ്....പിന്നെ സ്കൂളിലേക്കുള്ള യാത്രയായിരുന്നു.തളിരിലകളില്‍ മഴത്തുള്ളികള്‍ നൃത്തം ചെയ്യുന്നു.ഞാനതിനെ തൊട്ടുതലോടുമ്പോഴാണ് ആരോ എന്റെ കയ്യില്‍പിടിക്കുന്നതുപോലെ തോന്നിയത്.നോക്കിയപ്പോഴോ ഒരു പുല്‍ച്ചാടി.ഇന്നെനിക്ക് പണം കിട്ടുമെന്ന് ഞാന്‍ കരുതി.മനസ്സ് പുല്‍ച്ചാടിയോടൊപ്പം ചാടിപ്പോയി.പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്.റ്റാ..റ്റാ.. സ്കൂള്‍ബസാണ് അപ്പോഴാണ് സ്കൂളില്‍ പോകമണല്ലോ എന്ന് തോന്നിയത്.ഞാന്‍ ബസ്സിനുപിന്നാലെ ഓടി.....സ്കൂളില്‍ എത്തിയപ്പോള്‍ നാജിദയേയും,വിജിഷയേയും കണ്ടു.പിന്നീട് ഞങ്ങള്‍ ക്ലാസിലേക്കുപോയി.വൈകുന്നേരം സ്കൂള്‍വിട്ട് വരുമ്പോള്‍വഴിയില്‍ നിന്ന്എനിക്കൊരു നാണയം കിട്ടി.ഞാനത് ക്രിസ്ത്യന്‍പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ കൊണ്ടിട്ടു.പിന്നെ ഞാന്‍ വീട്ടലേക്ക് മടങ്ങി.അപ്പോഴും വയലിലും വീട്ടുമുറ്റത്തും വെളളമുണ്ടായിരുന്നു.ഞാനൊരു കണ്ണാംചൂട്ടിയേയും എടുത്ത് വീട്ടലേക്ക് ഓടി.വീടിനടുത്തൊരു മാന്തോപ്പില്ലെ.വീട്ടിലെത്തിയപ്പോള്‍ അവിടെപോയി മാങ്ങപെറുക്കി.ഇന്ന് പതിവിലേറെ മാമ്പഴം ലഭിച്ചു.പിന്നെ ഞാന്‍ കുളിച്ച് പഠിക്കാനിരുന്നു.അപ്പോഴെന്റെ അനിയത്തിവന്ന് എന്റ പുസ്തകമെടുത്തുവെച്ച് കീറികളഞ്ഞു.എനിക്ക് സങ്കടം വന്നു.ആരോട് ദേഷ്യപ്പെടാന്‍.എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു.ഉമ്മ വന്ന് ഭക്ഷണം കഴിക്കാന്‍ പറഞ്ഞു.ഭക്ഷണം കഴിച്ചുവന്ന് ബ്രഷ് ചെയ്തു.നേരെ നിന്നരികില്‍ വിശേഷങ്ങള്‍ പങ്കുവെക്കാനായി വന്നു.ഇനി കിടന്നുറങ്ങട്ടെ.
                                                            ശുഭരാത്രി.


                                              
                                   ദില്‍റൂബ സി
                                      6A