ഏവര്‍ക്കും പുതുവത്സരാശംസകള്‍
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 ............. ....

2011, ഡിസംബർ 18, ഞായറാഴ്‌ച


നാലാം ക്ലാസിലെ ഒരു വിദ്യാര്‍ഥി ആത്മകഥാരചനയില്‍ തന്റെ അനുഭവങ്ങല്‍ പങ്കുവെച്ച് എഴുതിയ കുറിപ്പ്........
എന്നെകുറിച്ച്





                                 ഞാന്‍ ഷാലിഖ് ഇജാസ് ഇപ്പോള്‍ നാലാംക്ലാസില്‍ പഠിക്കുന്നു. 
എന്റെ ഉപ്പ ഷംസീര്‍ബാബു,ഉമ്മ നസീമ,അനിയത്തി റഷഫെബിന്‍. ഈ ദിവസം എന്നെകുറിച്ച് 
ഓര്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മവരിക എന്നെ സ്കൂളില്‍ ചേര്‍ത്ത ദിവസമാണ്.ജി.യു.പി സ്കൂള്‍ കാളികാവ് ബസാര്‍ സ്കുളിലാണ് ഉപ്പ എന്നെ ചേര്‍ത്തത് .സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ എന്തെങ്കിലും അടയാളം വേണ്ടെ? അന്ന് എനിക്ക് കാലിന്റെ മടമ്പില്‍ ഒരു കാക്കാപുള്ളിയുണ്ടായിരുന്നു. സ്കൂളിലെ ആദ്യത്തെ ദിവസം കരച്ചിലോടുകരച്ചിലായിരുന്നു.ആയിടെക്കാണ് എന്റെ ഉപ്പ വിദേശത്തേക്ക് പോകുവാന്‍ ഒരുങ്ങിയത്.ഉപ്പക്ക് കൊണ്ടുപോകേണ്ടെ സാധനങ്ങള്‍ എടുത്തുവെക്കാന്‍ ഞാനും കൂടി.ഉപ്പ വാഹനത്തില്‍ കയറി കുറച്ചുദൂരം പോയപ്പോഴേക്കും അനിയത്തി കരയാന്‍ തുടങ്ങി.പിന്നീട് എന്റെ വലിയ ആപ്പാപ്പ വിദേശത്തേക്ക് പോയി.വര്‍ഷങ്ങല്‍ക്ക് ശേ‍ഷം ആദ്യം തിരികെയെത്തിയത് എന്റെ വലിയ ആപ്പാപ്പയാണ്.വലിയ ആപ്പാപ്പ എനിക്ക് പന്തും സ്കൂള്‍ബാഗുമൊക്കെ കൊണ്ടുവന്നു.പിന്നെ എന്റെ ഉപ്പവന്നു.ഉപ്പയും നിറയെ സാധനങ്ങള്‍ കൊണ്ടുവന്നിരുന്നു.എനിക്ക് ഏറെ ഇഷ്ടം വാഹനങ്ങളോടായിരുന്നു.വാഹനങ്ങള്‍ കൂടുതലായും ഉണ്ടാക്കാനാണ് ഇഷ്‌‌ടം. ഭാവിയില്‍ ഒരു മെക്കാനിക് ആവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.എന്റെ കൂടെകളിക്കാന്‍ ആരും വരാറില്ലായിരുന്നു.പലരും എന്നെ പൊണ്ണത്തടിയന്‍,തടിയന്‍പുള്ളു,ഉണ്ടതടിയന്‍, എന്ന് കളിയാക്കി വിളിക്കാറുണ്ട് .അതുകൊണ്ട് അധികം കൂട്ടുകൂടുന്നത് എനിക്കും വലിയ ഇഷ്ടമായിരുന്നില്ല.ഉപ്പ നാട്ടില്‍ വന്നതിന്റെ പിറ്റേദിവസം എനിക്ക് സൈക്കിള്‍ വാങ്ങി തന്നു.ആദ്യമൊക്കെ എന്റെ സൈക്കിളിന് നാലുവീലായിരുന്നു.എന്റെ സുഹൃത്ത് സോനുവിന്റെ സൈക്കിളിന് രണ്ടുവീലായിരുന്നു..അവന്റെ സൈക്കിളില്‍ പഠിക്കുമ്പോള്‍ ഞാന്‍ പലപ്രാവശ്യം വീണിട്ടുണ്ട്.പിന്നെ വര്‍ഷങ്ങല്‍ക്ക് ശേഷം എന്റെ സൈക്കിള്‍ കേടുവന്നു.അത് ഉപയോഗിക്കാന്‍ പറ്റാതായി.പിന്നെ വര്‍‍ഷങ്ങളായി ഞാന്‍ ഒരു സൈക്കിളിന് വേണ്ടി ഉപ്പയോട് പറയുന്നു എന്നാല്‍ ഉപ്പ വാങ്ങിതന്നില്ല.ഇപ്പോള്‍ ഉപ്പയുടെ ആവശ്യത്തിനായി വലിയ സൈക്കിള്‍ വാങ്ങി.ഞാന്‍ അതുംകൊണ്ടാണ് നടക്കുന്നത്.പക്ഷെ റോഡിലിറങ്ങാന്‍ ഉമ്മ സമ്മതിക്കാറില്ല.ഇന്ന് എന്റെ ബെസ്റ്റ് ഫ്രണ്ടായി ഞാന്‍ ആ സൈക്കിളിനെ കാണുന്നു.എന്റെ ഇത്രക്കാലത്തെ വിവരങ്ങളാണ് ഞാന്‍ പറഞ്ഞത്.പേടിക്കേണ്ട ഞാന്‍ ഇനിയും എന്നെകുറിച്ചെഴുതാം






ഷാലിഖ് ഇജാസ്


4A